BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Tuesday 24 April 2012

സ്മൃതിതര്‍പ്പണം (കവിത)

ശ്രീ. സി.എ. അനീഷ്‌ കുമാര്‍
ദൂരെ ദൂരെയേതോ സാഗരത്തിന്‍ നിഴല്‍ച്ചിപ്പിയില്‍
മയങ്ങിവീണ മുത്തായരുണന്‍ ശയിക്കവേ
നഷ്ടപ്രഭാവഗര്‍വ്വത്തിന്‍ കാളിമതന്‍ മുഖപട -
മേന്തി നില്‍പ്പൂ - നിറസന്ധ്യതന്‍ കുങ്കുമവദനവും
ഭീതിതമീയിരുളിന്‍ ഘോര നിശ്ശബ്ദതയി -
ലലതല്ലുമേതോ രാപ്പാടിതന്‍ കേഴല്‍
അതിലേറെയീപ്പൊയ്കതന്‍ മിഴിതന്നിലാനനം
നോക്കുമീ വാനത്തിന്‍ ബീഭല്‍സഭാവവും
ഒരുവേള ഞാനൊന്നു വിസ്മയിച്ചൊരുവേള -
യാത്മഗതവും നടത്തി - "ഹാ ഹിമബിന്ദുവേ
എന്തിനീ മന്ദസ്മിതം നിന്നിലുറയുന്നു
ഉത്തുംഗഗിരിയും വിറുങ്ങലിപ്പൂ .........
എങ്കിലും മന്ദസ്മിതം മന്ദമെങ്ങെന്നുമാഗമിപ്പൂ - തിങ്കള്‍പ്പൂ-
വുദിച്ചുപോല്‍ മാനത്ത-തെന്നിലും  തീര്‍പ്പിതാ മന്ദസ്മിതം !
നാണിപ്പു ശ്രാവണപൌര്‍ണമിച്ചന്ദ്രികേ, ഹംസമരാളങ്ങളും
നിന്‍ മുന്നില്‍ കുറുകിയുണരും വെണ്‍ കപോതങ്ങളും
പാവനമാകുമീയാലയത്തില്‍ നിന്ന് ചൊരിയുന്നു നീയിന്നു
പാല്‍നിലാവ് - അതിലലിയുന്നു ഞങ്ങളീ പുല്‍നാമ്പുകള്‍
സംഹാരമെങ്കിലും  താണ്ഡവമെങ്കിലും പുലരുന്നപാര്‍വതീപതിതന്റെ
ജഡയില്‍ നിന്നുതിരുന്ന 'പ്രഭ'യിലീ ഭൂതഗണങ്ങളോ !!!
തോഴിയോ നീയിന്നെ - ന്നന്തരംഗത്തിലീ ചോദ്യമുയരുന്നു
കൈലാസേശ്വര ശിരസ്സില്‍ നിന്നുതിരും ഗംഗയാം
ദേവിപോലും നിന്‍തോഴിയല്ലൂ ! എങ്കിലും നീയെന്റെ കൂട്ടുകാരി
പ്രിയതോഴി - 'അമ്പിളി 'ത്തോഴിയിതുവരെ
ദൂരെയാച്ചില്ലയില്‍ വിശ്രമിക്കും നിന്നെ
കാര്‍മുകില്‍ മൂടുന്നതൊരുവേള കണ്ടു ഞാന്‍ !
നിന്നെയും കണ്ടുകൊണ്ടാദൂരെപ്പൊയ്കയില്‍
വിടരുന്ന താമരപ്പൂവുകള്‍ കണ്ടു ഞാന്‍ !
ഇന്നു നീയമ്പിളീ തുടരു നിന്‍ യാത്ര ; തേരിലേറൂ തേടൂ
ചക്രവാളങ്ങളില്‍ .ചെന്നെത്തു നീ നിന്റെ ലോകമാം തറവാട്ടില്‍
ഇതു തന്നെയല്ലയോ നിയതിയും ,കാലത്തിന്നെവിടെ
വച്ചെങ്കില്‍ നാം കണ്ടുമുട്ടാം. ഇതുതന്നെയല്ലയോ
നിയതിയും നിയമയും തെളിയണം ഇനിയും നീ
തിരുജഡയില്‍ ... വിരിയണം റംസാന്‍ ചന്ദ്രികയായ്

- എന്റെ കൂട്ടുകാരിയുടെ ഓട്ടോഗ്രാഫില്‍ ഞാന്‍ ഒരിക്കല്‍ കുറിച്ചത് 

Presented by: ഗുരു @ കുഴല്‍വിളി 

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

 മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday 19 April 2012

നഷ്ടപ്രണയം (കവിത)

 - ശ്രീ. അനീഷ്‌ മാത്യു

നല്‍കുന്ന കരുതലുകള്‍ എവിടെ നിന്ന് ?
എന്ന അവന്റെ ചോദ്യത്തിന് -
തന്റെ ഹൃദയത്തില്‍ നിന്ന്
എന്നവള്‍ ഉത്തരം നല്‍കി.
ലഭിക്കുന്ന കരുതലുകളുടെ ഉറവിടമായ
ഹൃദയം സ്വന്തമാക്കാന്‍ അവന്‍ ആഗ്രഹിച്ചു
ചോദ്യ രൂപത്തിലെ ആഗ്രഹത്തിന്
ഉത്തരം പറയുവാനാവാതെ
മൌനത്തിലായ അവളുടെ കവിളുകള്‍ നനച്ച
കണ്ണുനീര്‍ തുള്ളികളെ
പ്രഭാതത്തിലെ സൂര്യ കിരണ ങ്ങള്‍ക്ക് പോലും
മായ്ക്കാന്‍ കഴിഞ്ഞില്ല
ഏറെ നേരത്തെ മൌനത്തിനു ശേഷം
അവള്‍ പറഞ്ഞു
"ഹൃദയം വീട്ടില്‍ വച്ചിരിക്കുന്നെന്നും
എടുക്കാന്‍ മറന്നെന്നും "
പണ്ട് മുതലയോട്
കുരങ്ങന്‍ പറഞ്ഞ അതേകഥ
ആ കഥയുടെ സത്യത്തെ
അവന്‍ സമ്മതിച്ചിരുന്നില്ല
നഷ്ട ബോധത്തിന്റെ നിഴലില്‍ നിന്നും
അവന്റെ വാക്കുകള്‍ പുറത്തുവന്നു
"നിനക്ക് എങ്ങനെ തോന്നി ഈ കള്ളകഥ പറയാന്‍
ഇപ്പോഴും ലോകം തിരിച്ചറിയാത്തതൊന്നുണ്ട്
പണ്ട് കുരങ്ങന്‍, മുതലയ്ക്ക്
ഹൃദയം കൊടുത്തിരുന്നെങ്കില്‍
ലോകം,കുരങ്ങന് മുന്നില്‍
ലജ്ജിച്ചു തല തഴ്ത്തിയേനെ
പുറം വായനയില്‍ ,
പുതിയ ഒരു സൌഹൃതം രൂപപ്പെട്ടേനെ"

Presented by: ഗുരു @ കുഴല്‍വിളി

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday 10 April 2012

Trisha - Special Video 
(Do not play this video while writing comment or doing some other things in this page if  you have slow speed internet connection)

Birthday Special Pictures
Post Birthday Special pictures of Trisha Krishnan in our facebook page (4Gnet Community) Timeline. We will include it in the following slideshow.

Your Birthday Greetings

Section A
Do you want to write your Greetings in Tamil? Write it below. Each word can written in English as Tamil speaks. Press space bar after each word. Example: அம்மா can written as "amma" and த்ரிஷா can written as "trisha" .This box will convert it into Tamil. Copy this and paste in the comment box given in section D.

Section B
Do you want to write your Greetings in Telugu? Write it below. Each word can written in English as Telugu speaks. Press space bar after each word. Example: అమ్మ can written as "amma"  and త్రిష can written as "trisha" .This box will convert it into Telugu. Copy this and paste in the comment box given in section D.

Section C
Do you want to write your Greetings in Malayalam? Write it below. Each word can written in English as Malayalam speaks. Press space bar after each word. Example: അമ്മ can written as "amma" and തൃഷ can written as "trisha" .This box will convert it into Malayalam. Copy this and paste in the comment box given in section D.

Goddess , we Worship You
Section D
Write your comments here

Saturday 7 April 2012

മലയാറ്റൂരും മാര്‍തോമ്മായും (കവിത)-(ഈസ്റ്റര്‍ സ്പെഷ്യല്‍ )

 - ശ്രീ. സേവ്യര്‍ മാങ്കുളം 
(എല്ലാ മലയാറ്റൂര്‍ / തോമാശ്ലീഹാ ഭക്തരും ഇത് ഷെയര്‍ ചെയ്യാനപേക്ഷിക്കുന്നു)
മലയാറ്റൂരെന്നുള്ള മലയോരദേശത്തെ
വലിയൊരു സംഭവമോര്‍ത്തുചൊല്ലാം
കാട്ടാള വര്‍ഗ്ഗക്കാര്‍ വേട്ട നടത്തുമ്പോള്‍
സ്പഷ്ടമായ് കണ്ടൊരു കാഴ്ച്ചയുണ്ട്
മലയോര മദ്ധ്യത്തില്‍ തിരുസ്ലീബാ കാണുന്നു
നിലയത്തിന്‍ ശോഭപോല്‍ മിന്നിടുന്നു
സ്വര്‍ണ്ണത്തിന്‍ വര്‍ണ്ണത്തില്‍ ദര്‍ശിച്ച ക്രൂശത്
നിര്‍ണ്ണയിച്ചവരായാരുമില്ല
ക്രൂശിത രൂപത്തിന്‍ ദര്‍ശനമന്നവര്‍ക്കാ-
ശ്രയമായിട്ടു തോന്നി പോലും
കര്‍ത്താവിന്‍ ദാസനാം മാര്‍ത്തോമാസ്ലീഹായെ
ഓര്‍ത്തു നമിക്കുന്ന മാത്രയിങ്കല്‍
അത്ഭുത സിദ്ധിയും ആത്മാവിന്‍ ദാനവും
ഉല്‍ഭൂതമാകുന്നു മാനവര്‍ക്ക്
അന്നവര്‍ ചൊന്നപോലുന്നതര്‍ കാണ്‍കയാല്‍
ഇന്നിതാ വാഴ്ത്തുന്നു പൊന്മലയെ
തിന്മകള്‍ മാറുവാന്‍ നന്മകള്‍ പേറുവാന്‍
പൊന്മലകേറുന്നു മന്നവരും
പാര്‍ത്തലമെങ്ങുമേ വാര്‍ത്ത പരന്നിട്ടു
തീര്‍ഥകരെത്തുന്നു നാള്‍ക്കുനാളായ്
മുത്തപ്പനാമത്തിലെത്തുന്ന ഭക്തര്‍ക്ക്‌
സിദ്ധിയും ശക്തിയും ലഭ്യമാണ്
ഭാരതഭൂമിക്കു ദീപം കൊളുത്തിയ
ധീരന്റെ കാരുണ്യമേറിടട്ടെ
മലയാറ്റൂരെന്നെന്നും വരദാനം തൂകുന്ന
മലയോരമായിട്ടെ കാണുന്നുള്ളൂ
ഭാരതദേശത്തെ കേരളനാടിനു
പേരുവളര്‍ത്തുന്നു പാരിടത്തില്‍
ഭക്തരും ശക്തരും കര്‍ത്താവിന്‍ ദാസരും
മുത്തപ്പനാമത്തിലെത്തിടുന്നു
കര്‍ത്താവിന്‍ ദര്‍ശനം വൈകിയ വേളയില്‍
ഹൃത്തടം പൊട്ടിയ താതനല്ലേ !!
പിറ്റേന്ന് രാവിലെ തോമ്മായെനോക്കീട്ടു
കര്‍ത്താവ് ചൊല്ലിയ വാര്‍ത്തയോര്‍ക്കാം
ആശ്വാസമില്ലാതെ വലയുന്ന തോമായെ
വിശ്വാസിയാവുക നീയുമിന്നു
കണ്ടു വിശ്വസിക്കൂ തൊട്ടു വിശ്വസിക്കൂ
വിഡ്ഢിയായി തീരുക കഷ്ടമല്ലേ ?
നാഥന്റെ വാക്കുകള്‍ കേട്ടോരു മാത്രയില്‍
താതനോ ചൊന്നതു കേട്ടുകൊള്‍വിന്‍
എന്നുടെ കര്‍ത്താവേ ഉന്നത ദൈവമേ
ഇന്നു നീ നല്‍കണേ മാപ്പു നാഥാ
ധീരത കൊണ്ടവന്‍ പൂരിതനായപ്പോള്‍
ഭാരത ദീപമായ്ത്തീര്‍ന്നു  തോമ്മാ!!
നേരിട്ട് നേടിയ ധീരതയല്ലയോ
ഭാരത മക്കടെ വീര്യമോര്‍ത്താല്‍
കര്‍ത്താവിന്‍ ശക്തിയാല്‍ പൂരിതാനായവന്‍
മര്‍ത്ത്യര്‍ക്കു നല്‍കുന്നു നല്‍വരങ്ങള്‍
പെരിയാറിന്‍ വിരിമാറു- യരുസലെമാണല്ലോ
ഗിരി ശൃംഗം -ഗാഗുല്‍ത്താതന്നെയല്ലി 

Presented by: ഗുരു @ കുഴല്‍വിളി

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday 2 April 2012

വരവേല്‍പ്പ് (കവിത) - ശ്രീമതി. ബിന്ദു പത്മകുമാര്‍

വയല്‍ക്കിളി പാടുന്നു മൌനാനുരാഗം
വെയില്‍പ്പക്ഷി മൂളുന്നു പല്ലവികള്‍
ശ്രുതിയേറ്റു പാടുന്നു കതിര്‍ക്കിളികള്‍
മെല്ലെ താളം പിടിക്കുന്നു കതിരോലകള്‍
ഋതുമതിയാകും കതിര്‍ കന്യകള്‍
നാണിച്ചു തല താഴ്ത്തി നിന്ന നേരം
കരിവളക്കൊഞ്ചലിന്‍ താളമോടെ
കുളിര്‍ കാറ്റു തഴുകിത്തലോടി മെല്ലെ
വര്‍ണ്ണത്തുമ്പികള്‍ പൂക്കുട നീര്‍ത്തി ചെമ്മേ
വിണ്ണിന്‍ മുറ്റത്തു പൂക്കളം തീര്‍ത്തിടുന്നു
മേഘകഞ്ജുകം താനെയഴിഞ്ഞു
മഴത്തുള്ളികള്‍ മുത്തമേകാനോടിയെത്തി
കൊച്ചരുവിയിലിളകും കുളിരലകള്‍
പുളകങ്ങളേകി  പുഞ്ചിരിച്ചു
മിഴികൂമ്പി നില്‍ക്കുമാമ്പല്‍പ്പെണ്ണേ
നിനക്കാരിന്നു ചാര്‍ത്തും മംഗല്യസൂത്രം
ആശംസയേകുന്നു മണ്ണും വിണ്ണും
മംഗളം പാടുന്നു കുയിലിണകള്‍
തരളിതമായോ നിന്‍ ഹൃദയ താളം
വരവേല്‍പ്പിനായിതായൊരുങ്ങീടുന്നു
നിന്നെ - വരവേല്‍ക്കുവാനിതായൊരുങ്ങീടുന്നു

Presented by: ഗുരു @ കുഴല്‍വിളി  
------------------------------------------------------------------------------------------

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

--> മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Related Posts Plugin for WordPress, Blogger...